കൊച്ചി:കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൻ്റെ (കുഫോസ് ) നേതൃത്വത്തിൽ ട്രോപ്പിക്കൽ ബയോസമ്മിറ്റ് നവംബർ 19 മുതൽ 21 വരെ കൊച്ചിയിലെ പനങ്ങാട് കുഫോസ് ക്യാമ്പസിൽ നടക്കും.
ഭൂമധ്യരേഖാപ്രദേശത്തെ (ട്രോപ്പിക്കൽ) ആവാസവ്യവസ്ഥകൾ നേരിടുന്ന വെല്ലുവിളികൾ ശാസ്ത്രീയമായും നയപരമായും വിലയിരുത്തി പരിഹാര മാർഗങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയാണ് ട്രോപ്പിക്കൽ ബയോസമ്മിറ്റ്.
സെന്റർ ഫോർ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി കൺസർവേഷനുമായി (CTBC) സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വേഗത്തിൽ നശിച്ചു പോകുന്നതീരദേശ തണ്ണീർത്തട ആവാസവ്യവസ്ഥകളിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉഷ്ണമേഖല ജൈവവൈവിധ്യത്തിന് നേരിടേണ്ടിവരുന്ന ഭീഷണികൾ എന്നിവയെ വിലയിരുത്തുന്നതിനും വ്യവസായ–അക്കാദമിക് സഹകരണത്തിലൂടെ സുസ്ഥിര നടത്തിപ്പിനായി ജീവ–സാമ്പത്തിക (ബയോ–ഫൈനാൻസിംഗ്) മാതൃക വികസിപ്പിക്കുന്നതിനുമാണ് ഈ യോഗത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യൻ കാർഷിക ഗവേഷണ സമിതിയുടെ മുൻ ഉപഡയറക്ടർ ജനറലും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ മുൻ ചെയർപേഴ്സനുമായ ഡോ. ബി. ......
കൊച്ചി: വിവാഹകാലം ആഘോഷമാക്കാന്‍ ഫാബ്ഇന്ത്യ പുതിയ വെഡിംഗ് കളക്ഷന്‍ 2025 അവതരിപ്പിച്ചു. നിറങ്ങള്‍, കരകൗശല പ്രതിഭ, ആകര്‍ഷകമായ ഡിസൈനുകള്‍ എന്നിവയുടെ സംയോജനമായ ഈ കളക്ഷന്‍, വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും അനുയോജ്യമാകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വിവാഹത്തിനായാലും, ഉജ്ജ്വലമായ ഉത്തരേന്ത്യന്‍ സംഗീതത്തിലായാലും, വൈകുന്നേരത്തെ സ്വീകരണത്തിലായാലും, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാത്തരം ആഘോഷങ്ങള്‍ക്കുമുള്ള സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ഈ ശേഖരത്തില്‍ ലഭ്യമാണ്.
കൈത്തറി, എംബ്രോയ്ഡറി, ബ്ലോക്ക് പ്രിന്റ് തുടങ്ങിയ ഇന്ത്യന്‍ കരകൗശല മികവുകള്‍ ഓരോ വസ്ത്രത്തിലും പ്രതിഫലിക്കുന്നു. ......
കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 4 പേരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ബസിൽ 33 ഓളം തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരില ഒരാളായ ധനുഷ് ഇപ്പോൾ തന്റെ 54-ാമത്തെ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർഹിറ്റായ 'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്നേഷ് രാജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും, ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയായ കെ.വി. തോമസിന് യാത്രാ ആവശ്യങ്ങൾക്കായി 5 ലക്ഷം രൂപ അധികമായി അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടു. ......
പാലക്കാട് : എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ് (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ......
കൊച്ചിയിൽ നാലുവയസുള്ള സ്വന്തം മകളെ ചട്ടുകം ചൂടാക്കി പൊള്ളിച്ച യുവതി അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതിന് അറസ്റ്റിലായത്. കുഞ്ഞ് ഏറെനാളായി അമ്മയുടെ ക്രൂരതകൾക്ക് ഇരയായിരുന്നു എന്നാണ് വിവരം. ......
നാല് മാസങ്ങൾക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പുവരാനിരിക്കെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ സെമിഫൈനൽ മത്സരമായിക്കണ്ട് ജീവന്മരണ പോരാട്ടമായി ഏറ്റെടുത്ത് മുന്നണികൾ. 2019 ലെ ലോക്സഭാ ഇലക്ഷനിലെ ദയനീയ പരാജയത്തെ മറികടന്ന് 2020 ൽ തദ്ദേശ ഇലക്ഷനിലുണ്ടാക്കിയ വമ്പൻ മുന്നേറ്റമാണ് ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന ബോധ്യം ഉള്ള സി.പി.എം മുന്നണി 2020 ലെ തന്ത്രങ്ങൾ കൂടുതൽ മികച്ച നിലയിൽ മെനയുന്ന തിരക്കിലാണ്.
കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മുന്നണിയാകട്ടെ 2020 ലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ തങ്ങൾക്ക് സംഭവിച്ച പിഴവുകൾ പരിഹരിച്ചും സർക്കാർ വിരുദ്ധ വോട്ടുകളെ പരമാവധി സമാഹരിച്ചും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമെങ്കിലും വിജയം ഉറപ്പിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. ......